ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
വാഴത്തോപ്പ് ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന്റെ ചരിത്രം ഇവിടുത്തെ ആദിവാസികളായ ഗിരിവർഗ്ഗക്കാരുടെ ഇടയിൽ നിന്നും തുടങ്ങുന്നു. മന്നാൻ സമുദായക്കാരാണ് ആദിവാസി വിഭാഗങ്ങളിൽ മുഖ്യം. ഒരിടത്തും സ്ഥിരമായി താമസിക്കുന്ന സ്വഭവം ഇവർക്കില്ലായിരുന്നു. നായാട്ടും മീൻ പിടുത്തവും ഇവരുടെ ഉപജീവന മാർഗ്ഗങ്ങളായിരുന്നു. ക്രമേണ അംഗസംഖ്യ വർദ്ധിച്ചു. ഭക്ഷ്യദൌർലഭ്യം അനുഭവപ്പെട്ടു. കാടുവെട്ടിതെളിച്ച് ക്യഷിചെയ്ത് ജീവിത മാർഗ്ഗം സ്വയം കണ്ടെത്തിയ ഇവർ ഒരു വലിയ ജനവിഭാഗമായി വളർന്നു. വാഴത്തോപ്പിലേക്ക് ഉണ്ടായ ആദ്യത്തെ കുടിയേറ്റം ഈ വനപ്രദേശങ്ങളിൽ വസിച്ചിരുന്ന മന്നാൻമാരുടെ സാമൂഹിക ജീവിതത്തിൽ വമ്പിച്ച പരിവർത്തനങ്ങള്‍ വരുത്തി. 1949 ഏപ്രിൽ 19-ന് ഈ പഞ്ചായത്ത് അതിർത്തിക്കുളളിൽ 20 പേർക്കായി വനഭൂമി അനുവദിച്ചു
കൂടുതൽ വായിക്കുക