പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്

ആന്‍സി തോമസ്

പ്രസിഡൻ്റ്

സെലിന്‍ വില്‍സണ്‍

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പ്രഭ തങ്കച്ചന്‍

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സിബി മത്തായി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷോബി ജെയ് സണ്‍

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

വിനുകുമാർ എസ്.പി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

പൊതുവിവരങ്ങള്‍പഞ്ചായത്തിന്‍റെ പേര് വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് രൂപികരിച്ചവർഷം 1969ഉള്‍പ്പെടുന്ന വില്ലേജ്  ഇടുക്കി താലൂക്ക്ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഇടുക്കി വാർഡുകളുടെ എണ്ണം 15ഊരുകൂട്ടങ്ങള്‍  5 (മണിപ്പാറ, മണിയാറൻകുടി, വട്ടമേട്, പെരുകാല, കൊലുമ്പൻകോളനി)വിസ്തീർണ്ണം 199.84 ച.കീ.മിഅതിരുകള്‍വടക്ക് ഇടുക്കി-കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത്തെക്ക് അറക്കുളം, വെളളിയാമറ്റം, ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തുകള്‍കിഴക്ക്മ രിയാപുരംഗ്രാമ പഞ്ചായത്ത്/പെരിയാർപടിഞ്ഞാറ് ഉടുമ്പനൂർ, ഇടുക്കി-കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തുകള്‍                            ജനസംഖ്യ 19723 (2011 സെൻസസ്)   (എ) പുരുഷൻ  9808   (ബി) സ്ത്രീകള്‍ 9915   (സി) പട്ടികജാതിക്കാർ 1696   (ഡി) പട്ടികവർഗ്ഗം 1346പാർലമെന്‍റ് മണ്ഡലം  ഇടുക്കിപാർലമെന്‍റ് അംഗം  അഡ്വ. ഡീൻ കുര്യാക്കോസ്അസംബ്ലി നിയോജകമണ്ഡലം ഇടുക്കിനിയമസഭാം ശ്രീ. റോയി കെ പൌലോസ്ജില്ലാ...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

വാഴത്തോപ്പ് ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന്‍റെ ചരിത്രം ഇവിടുത്തെ ആദിവാസികളായ ഗിരിവർഗ്ഗക്കാരുടെ ഇടയിൽ നിന്നും തുടങ്ങുന്നു. മന്നാൻ സമുദായക്കാരാണ് ആദിവാസി വിഭാഗങ്ങളിൽ മുഖ്യം. ഒരിടത്തും സ്ഥിരമായി താമസിക്കുന്ന സ്വഭവം ഇവർക്കില്ലായിരുന്നു. നായാട്ടും മീൻ പിടുത്തവും ഇവരുടെ ഉപജീവന മാർഗ്ഗങ്ങളായിരുന്നു. ക്രമേണ അംഗസംഖ്യ വർദ്ധിച്ചു. ഭക്ഷ്യദൌർലഭ്യം അനുഭവപ്പെട്ടു. കാടുവെട്ടിതെളിച്ച് ക്യഷിചെയ്ത് ജീവിത മാർഗ്ഗം സ്വയം കണ്ടെത്തിയ ഇവർ ഒരു വലിയ ജനവിഭാഗമായി വളർന്നു. വാഴത്തോപ്പിലേക്ക് ഉണ്ടായ ആദ്യത്തെ കുടിയേറ്റം ഈ വനപ്രദേശങ്ങളിൽ വസിച്ചിരുന്ന മന്നാൻമാരുടെ സാമൂഹിക ജീവിതത്തിൽ വമ്പിച്ച പരിവർത്തനങ്ങള്‍ വരുത്തി. 1949 ഏപ്രിൽ 19-ന് ഈ പഞ്ചായത്ത് അതിർത്തിക്കുളളിൽ 20 പേർക്കായി വനഭൂമി അനുവദിച്ചു

കൂടുതൽ വായിക്കുക